IndiaLatest

മുങ്ങിമരണം തടയാന്‍ റോബോട്ടിക് ബോട്ട്

“Manju”

വിശാഖപട്ടണം: കടലില്‍ അകപ്പെട്ട് പോകുന്നവര്‍ക്ക് കൈതാങ്ങാകാനൊരുങ്ങി റോബോട്ടിക് ബോട്ട്. ഗ്രേറ്റര്‍ വിശാഖപട്ടണം മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇതിന് പിന്നില്‍. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് ബോട്ട് ലൈഫ്‌ബോയ് എന്നാകും അറിയപ്പെടുക. അഞ്ച് മുതല്‍ ആറു സെക്കന്‍ഡ് സമയത്തിനുള്ളില്‍ 30 മീറ്റര്‍ ദൂരം വരെ ലൈഫ്‌ബോയ്ക്ക് പിന്നിടാനാകും.

വിശാഖപട്ടണത്തെ സുരക്ഷിത ബീച്ചാക്കി മാറ്റുമെന്ന് ജില്ലാ കളക്ടര്‍ എ മല്ലികാര്‍ജുന വ്യക്തമാക്കി. രാമകൃഷ്ണ ബീച്ചില്‍, കളക്ടര്‍, ജിവിഎംസി കമ്മീഷണര്‍ ജി ലക്ഷ്മിഷ, വിശാഖപട്ടണം മേയര്‍ ഹരികുമാരി എന്നിവര്‍ റോബോട്ടിക് ബോട്ടില്‍ പരിശോധനകള്‍ നടത്തി.ബോട്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിശദീകരണവും നല്‍കി.

മറ്റ് ബീച്ചുകളെ അപേക്ഷിച്ച്‌ രാമകൃഷ്ണ ബീച്ചിന് പത്ത് മീറ്ററില്‍ കൂടുതല്‍ ആഴമുണ്ട്. റോബോട്ടിക് ബോട്ട് 7 കിലോമീറ്റര്‍ വേഗതയില്‍ 700 മീറ്റര്‍ വരെ പോയി അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. ബീച്ചില്‍ ഉടന്‍ തന്നെ വാട്ടര്‍ റെസ്‌ക്യൂ ഡ്രോണ്‍ അവതരിപ്പിക്കുമെന്ന് ലക്ഷ്മിഷ പറഞ്ഞു. തിരമാല വരുമ്പോഴും പോകുമ്പോഴും മണല്‍ ഒലിച്ചു പോകുന്നത് തടയാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button