KeralaLatest

ഇരുപത് രൂപയ്ക്ക് വിഭവങ്ങളൊരുക്കി ജനകീയ ഹോട്ടൽ

“Manju”

പി.വി.എസ്

മലപ്പുറം :ഇരുപത് രൂപയ്ക്ക് ഉച്ചയൂൺ ലഭിക്കുന്ന ഹോട്ടൽ തിരുന്നാവായ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊടയ്ക്കൽ പെട്രോൾ പമ്പിനു സമീപം പ്രവർത്തനം ആരംഭിച്ചു .’വിഭവ ‘ എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻറ് ഫെസൽ എടശ്ശേരി നിർവഹിച്ചു .ഗ്രാമപഞ്ചായത്തിന്റെ 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ വകയിരുത്തിയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് .ലോക് ഡൗൺ കാലത്തും അല്ലാതെയും ആരും ഭക്ഷണം കിട്ടാതെ അലയരുതെന്ന ലക്ഷ്യത്തോടെയാണ് ഹോട്ടൽ ആരംഭിച്ചത് .ഉച്ചഭക്ഷണം കൂടാതെ പ്രാതലും വൈകുന്നേരത്തെ ഭക്ഷണവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഹോട്ടൽ രാവിലെ എട്ടു മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന താണ് .കമ്യൂണിറ്റി കിച്ചൻ മുഖേന നൽകിയിരുന്ന സൗജന്യ ഉച്ചഭക്ഷണം ഇനിമുതൽ ജനകീയഹോട്ടലിൽ നിന്നും ലഭിക്കുന്നതാണെന്ന് പ്രസിഡന്റ് ഫൈസൽ എടശ്ശേരി അറിയിച്ചു .

Related Articles

Leave a Reply

Back to top button