രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത് കോവിഡ്

ഹരീഷ് റാം
ലോകത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. ഇന്നലെ രാത്രി വരെയുള്ള കണക്കനുസരിച് മരണം 201501 ആയി. 15 ദിവസം കൊണ്ടാണ് ഒരു ലക്ഷം പേർക്ക് രോഗം ബാധിച്ചത്.
2890360 പേർക്കാണ് ആകെ രോഗം ബാധിച്ചത്.61 534 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. 58 132 പേരുടെ ആരോഗ്യ സ്ഥിതി ആശങ്കയിലാണ്. ആകെ 824845 പേരാണ് രോഗമുക്തി നേടിയത്. ശനിയാഴ്ച മാത്രം 4402 പേരാണ് മരിച്ചത്.
യുഎസിൽ മരിച്ചവരുടെ എണ്ണം 53243 കടന്നു. ഓരോ ദിവസവും നിരവധിയാൾക്കാർക്കാണ് രോഗം ബാധിക്കുന്നത്. രാജ്യത്ത് 945249 പേർക്ക് രോഗബാധയുണ്ട്.
ഇന്ത്യയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 824 ആയി. ആകെ കോവിഡ് ബാധിതർ 2494 2 ആണ്. മഹരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചത്.
ഇറ്റലി 26384 , ബ്രിട്ടൻ 20319, ചൈന 4632 എന്ന നിലയിലാണ് മരണ നിരക്ക്. ഇറ്റലിയിൽ രോഗം ബാധിച്ചവരിൽ 10 ശതമാനവും ആരോഗ്യ പ്രവർത്തകരാണ്. 150 ലധികം ഡോക്ടർമാരാണ് ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചത്.