Kerala

ടെറസിൽ നിന്ന് വിളവ് കൊയ്ത് അമ്മൂമ്മയും ചെറുമകളും

“Manju”

 

സുജിത് എറണാകുളം

 

ടെറസ് കൃഷിയിൽ മുഴുകി റിട്ടയർമെന്റ് കാലം മറ്റു വനിതകൾക്കും മാതൃകയാക്കി മാറ്റിയിരിക്കുകയാണ് എറണാകുളം വടക്കൻ പറവൂർ സ്വദേശി റിട്ടയേഡ് PWD ഉദ്യോഗസ്ഥ ശ്രീമതി: ശാന്തമ്മ, കൂടെ കൊച്ചുമകൾ ആറാം ക്ലാസ്സ് വിദ്യാർഥിയായ തീർത്ഥയും. പറവൂർ HDPY മൂത്തകുന്നം സ്കൂൾ വിദ്യാർത്ഥിയാണ് തീർത്ഥ, വിദ്യാർത്ഥി കർഷക അവാർഡ് ജേതാവും ആണ് തീർത്ഥ. പി.

പറവൂർ കൃഷിഭവനിൽ നിന്നും ലഭിച്ച കാർഷിക പരിശീലനത്തിലൂടെയാണ് ടെറസ്സ് കൃഷി ചെയ്യാൻ തുടങ്ങിയത് എന്ന് ശ്രീമതി: ശാന്തമ്മ. കൃഷിയിൽ താല്പര്യം തോന്നി കൊച്ചുമിടുക്കി തീർത്ഥയും അമ്മുമ്മയുടെ കൂടെ കൃഷിയിൽ വ്യാപൃതയായി.
പൂർണമായും ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. ചാണകം , കടലപ്പിണ്ണാക്ക്, തേങ്ങ പിണ്ണാക്ക് എന്നിവയുടെ മിശ്രിതത്തിൽ നിന്നും ഉള്ള തെളിഞ്ഞ വെള്ളം ആണ്‌ വളം ആയി ഉപയോഗിക്കുന്നത്. തക്കാളി, വെണ്ട, പയർ, ചീര, കാബേജ്, വെള്ളരി, ക്യാരറ്റ്, പാവക്ക, പടവലം, മുളക്, എന്നി വിളകൾ ഇവർ പരിമിതമായ സ്ഥലത്ത് കൃഷി ചെയ്തു വിളവ് എടുക്കുന്നു എന്നതു തന്നെയാണ് മാതൃകാപരം.

Related Articles

Leave a Reply

Back to top button