Kerala

സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; സാമൂഹ്യ പ്രവർത്തകൻ പരാതി നൽകി

“Manju”

പ്രജീഷ് എൻ.കെ

ചമ്പാട്: സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്ന വിധം വ്യാജ പ്രചരണം നടത്തിയതിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി. വോളന്റിയറും, സാമൂഹ്യ പ്രവർത്തകനുമായ പൊന്ന്യംപാലം സഫ മഹലിൽ പി.നിസാറാണ്, പാനൂർ പൊലീസിൽ പരാതി നൽകിയത്.
ലോക്ക് ഡൗണിൻ്റെ ഭാഗമായി പൊന്ന്യംപാലം പ്രദേശത്തെ വീടുകളിൽ പലവ്യഞ്ജനങ്ങളും ഇറച്ചി കോഴിയും ആവശ്യാനുസരണം നിസാർ എത്തിച്ചു നൽകുന്നുണ്ട്. എന്നാൽ 170 രൂപ കിലോവിന് വിലയുള്ള ഇറച്ചി കോഴി 200 രൂപക്ക് നൽകി മുസ്ലിം ലീഗിൻ്റെ പ്രാദേശിക നേതാവും സാമൂഹ്യ പ്രവർത്തകനുമായ നിസാർ ലോക്ക് ഡൗൺ- റമദാൻ കാലത്ത് പാവങ്ങളെ കൊള്ളയടിക്കുന്നുവെന്ന പ്രചരണമാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചിലർ നടത്തിയത്.
എന്നെയും ഞാൻ വിശ്വസിക്കുന്ന പാർട്ടിയേയും കുടുംബത്തെയും അവഹേളിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നിസാർ പരാതിയിൽ ആവശ്യപ്പെട്ടത്.

 

Related Articles

Leave a Reply

Back to top button