India
നിയമങ്ങള്‍ കര്‍ശനമാക്കി തമിഴ്നാട് സര്‍ക്കാര്‍.

ഗുരുദത്ത്. എം
കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരം തടഞ്ഞാല്‍ ഇനി കടുത്ത ശിക്ഷ. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടയുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ഓര്‍ഡിനന്‍സിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നല്‍കി.
കോവിഡ് ബാധിതരുടെ സംസ്കാരം സംസ്ഥാനത്തിന് പലഭാഗത്തും ജനങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ എത്തിയവര്‍ക്ക് നേരെ ജനങ്ങള്‍ അക്രമം അഴിച്ചുവിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.