IndiaLatest

കോവിഷീല്‍ഡ്‌ വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കും

“Manju”

ന്യൂഡല്‍ഹി : കോവിഷീല്‍ഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകളും തമ്മിലുള്ള ഇടവേള എട്ടാഴ്ചയായി ചുരുക്കണമെന്നു ആരോഗ്യവിദഗ്ധര്‍. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും. ഇംഗ്ലണ്ടിലെ ആസ്ട്രസെനക്ക വാക്‌സിന്‍ ആണ് ഇന്ത്യയില്‍ കോവിഷീല്‍ഡ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്. യുകെയിലെ പഠനം മുന്‍നിര്‍ത്തി മേയ് 13നാണ് കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 6 മുതല്‍ 12 ആഴ്ച വരെയായാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പ്രായമായവരില്‍ ഇത് പിന്നീട് 8 ആഴ്ചയാക്കി കുറച്ചിരുന്നു.

ഇപ്പോള്‍ വേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇടവേള കുറച്ചത്. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഇത് 84 ദിവസമാണ്. കേന്ദ്ര കോവിഡ് വിദഗ്ധ സമിതി ഇക്കാര്യത്തില്‍ തീരമാനമെടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ദേശീയമാധ്യമത്തോടു പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനും എടുത്തവരില്‍ 92 ശതമാനം പേരും രോഗം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നില്ലെന്നു കണ്ടെത്തിയതായി യുകെയില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തുവിട്ട ഡേറ്റയില്‍ പറയുന്നുണ്ട്.

Related Articles

Back to top button