
നന്ദകുമാർ വി ബി
നാട്ടിലേക്ക് മടങ്ങാനായുള്ള നോര്‍ക്കയുടെ രജിസ്ട്രേഷന്‍ തുടങ്ങിയ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ രജിസ്റ്റര്‍ ചെയ്തത് മുപ്പതിനായിരത്തോളം പേര്‍. തിങ്കളാഴ്ച രാവിലെ ആറര വരെ 1.47 ലക്ഷം പേരാണ് നോര്‍ക്കയുടെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തത്.
പ്രവാസികളെ തിരികെ കൊണ്ടുവരുന്നവരുടെ കാര്യത്തില്‍ അതുവരെ മൗനം പാലിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് നോര്‍ക്ക റൂട്ട്സ് മടങ്ങിവരാന്‍ താത്പര്യപ്പെടുന്നവരുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലക്ഷം പേരെങ്കിലും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യ മണിക്കൂറില്‍ തന്നെ ഒന്നര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതോടെ പ്രവാസികളുടെ വന്‍ തോതിലുള്ള മടങ്ങി വരവ് കേരളത്തിലുണ്ടാവുമെന്ന് വ്യക്തമായി. www.registernorkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍. ഇന്നലെ രാത്രി ആരംഭിക്കും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഏറെ വൈകിയാണ് രജിസ്ട്രേഷന്‍ ആരംഭിക്കാനായത്.