KeralaLatest

വൈറസുകളെ നശിപ്പിക്കാന്‍ നൂതന സാങ്കേതിക വിദ്യ

“Manju”

ശ്രീജ.എസ്

കൊച്ചി; ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും ഐടി പാര്‍ക്കുകളും ആശുപത്രികളും പോലെ എസിയുള്ള വിശാലമായ ഇടങ്ങളില്‍ കൊറോണ വൈറസ് ഉള്‍പ്പടെ സകല സൂക്ഷ്മജീവികളേയും നശിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ അംഗീകാരം. തദ്ദേശീയമായി വികസിപ്പിച്ച എയ്റോലിസ് എന്ന സ്റ്റൈറിലൈസറിനാണ് പഠനത്തിനു ശേഷം അംഗീകാരം നല്‍കിയത്.
അമേരിക്കിയിലും ജര്‍മനിയിലും അടക്കം നിരവധി രാജ്യങ്ങളില്‍ വായു മലിനീകരണരംഗം ഉള്‍പ്പടെ 64 പേറ്റന്റുകള്‍ നേടിയിട്ടുള്ള സിന്തറ്റിക് കെമിസ്ട്രി ശാസ്ത്രജ്ഞന്‍ ഡോ.സിറിയക് ജോസഫ് പാലയ്ക്കലാണ് ഈ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ്. പ്രത്യക്ഷ പ്രകാശം ഉപയോഗിക്കുന്ന ഫൊട്ടോ കാറ്റലിസ്റ്റ് സാങ്കേതികവിദ്യ എസി മുറികളില്‍ എല്ലാതരം വൈറസുകളേയും നിര്‍മാര്‍ജനം ചെയ്യും. രണ്ടു തവണ മികച്ച സംരംഭകനുള്ള രാഷ്ട്രപതിയുടെ അംഗീകാരം നേടിയ കെ.സി.സഞ്ജീവും ചേര്‍ന്നാണ് ഉത്പന്നം തയ്യാറാക്കിയത്.

നേരത്തേ മംഗള്‍യാന്‍ ഉള്‍പ്പടെ നിരവധി ഐഎസ്‌ആര്‍ഒ പദ്ധതികള്‍ക്ക് സഞ്ജീവ് സങ്കീര്‍ണ സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. അംഗീകാരപത്രം ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറി.
കേരള സര്‍ക്കാരിന്റെ മണ്‍വിള (തിരുവനന്തപുരം) ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടില്‍ പ്രവര്‍ത്തിക്കുന്ന പാന്‍ലിസ് ബയോസെക്യൂരിറ്റി സൊല്യൂഷന്‍സും ഇന്ത്യയിലെ പോസ്റ്റ് പ്രിന്റിങ് മെഷീന്‍ ബ്രാന്‍ഡ് ആയ വെല്‍ബൗണ്ടിന്റെ നിര്‍മാതാക്കാളായ ഇന്റിമേറ്റ് മെഷീന്‍സും ചേര്‍ന്നാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഐറോലിസ് നിര്‍മ്മിക്കുന്നത്.

Related Articles

Back to top button