Kerala

പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ

“Manju”

പ്രജീഷ് എൻ.കെ

വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന ആശയകുഴപ്പങ്ങൾക്ക് വിരാമമായി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. വിദേശകാര്യമന്ത്രാലയത്തിൻറെയും ആരോഗ്യമന്ത്രാലയത്തിൻറെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിൽ പറയുന്നു.

അതെ സമയം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് യാതൊരു വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
യാത്രാവിമാന സര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൃതദേഹം ചരക്ക് വിമാനങ്ങളില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ചരക്ക് വിമാനങ്ങളില്‍ മൃതദേഹം കൊണ്ടുപോകാറുണ്ടെങ്കിലും ദിനംപ്രതിയുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പകരം ശാശ്വതമായ നടപടിക്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിനാലാണ് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.

 

Related Articles

Leave a Reply

Back to top button