
ജ്യോതിനാഥ് . കെ .പി
നെടുമങ്ങാട് : മുസ്ലിംലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി റംസാൻ പ്രമാണിച്ച് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും 5 പഞ്ചായത്തുകളിലും ഭക്ഷ്യധാന്യ കിറ്റുകളും, ജീവനോപാധികളും, ചികിത്സാ ധനസഹായവും വിതരണം ചെയ്തുതുടങ്ങി.
മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി നിർദ്ദനർക്ക് നൽകിയ റംസാൻ റിലീഫ് കമ്മിറ്റികളുടെ ഉദ്ഘാടനം കൊയ്ത്തൂർക്കോണം എസ്. ഇ. യു സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി നിർവ്വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കൊയ്ത്തൂർക്കോണം അബ്ബാസ് ഷാജഹാൻ, ഇ. നിസാറുദ്ദീൻ ആരിഫ് എന്നിവർ പങ്കെടുത്തു.