KeralaLatest

‘മേട്ടുപ്പാളയം മഹാരാജാവ്’ വിടവാങ്ങി

“Manju”

രജിലേഷ് കെ. എം.

മേട്ടുപ്പാളയം : ബസ് സ്റ്റാന്‍ഡിന് സമീപം രജിസ്ട്രാര്‍ ഓഫീസിന് മുന്‍പായി ചിലര്‍ക്ക് ഭിക്ഷക്കാരനും ചിലര്‍ക്ക് സിദ്ധനും ചിലര്‍ക്ക് ചാരനുമായി കഴിഞ്ഞ അജ്ഞാതന്‍ ആരുമറിയാതെ ലോക്ഡൗണ്‍ കാലത്ത് വിടപറഞ്ഞു. മഹാരാജാവിനെപ്പോലെ വേഷം ധരിച്ച് സിദ്ധനെപ്പോലെ ജീവിച്ചയാളാണ് ആരുമറിയാതെ വിടവാങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചതായാണ് പോലീസ് റിപ്പോര്‍ട്ട്. മൃതദേഹം ജീവശാന്തി പ്രവര്‍ത്തകരുടെ സഹായത്തോടെ ഗോവിന്ദപിള്ള ശ്മശാനത്തില്‍ എത്തിച്ച് ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു.

മഹാരാജാവിനെപ്പോലെ വ്യത്യസ്തമായ തൊപ്പിയും എല്ലാ കൈവിരലുകളിലും പിച്ചള മോതിരങ്ങളും കൈയില്‍ നീളന്‍ മൂര്‍ച്ചയുള്ള വടിയുമായി നീണ്ടനേരം ചാഞ്ഞിരിക്കുന്നതാണ് രീതി. പുലര്‍ച്ചെ കച്ചവടം തുടങ്ങുന്നവരും നിരവധി അയല്‍ ജില്ലക്കാരും മഹാരാജാവിന് കാണിക്ക അര്‍പ്പിക്കാന്‍ എത്താറുണ്ട്.

മേട്ടുപ്പാളയം നഗരത്തില്‍ക്കൂടി കടന്നുപോകുന്ന ഓരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കുന്ന മുഖമായിരുന്നു ഇദ്ദേഹത്തിന്റേത്. വിളിപ്പേരുതന്നെ മഹാരാജാവ് എന്നായിരുന്നു. പുകവലിയും ചായയുമാണ് പ്രിയം.

ഇദ്ദേഹം മഹാരാഷ്ട്രയിലെ കോടീശ്വര കുടുംബത്തിലെ അംഗവും ഉന്നത വിദ്യാഭ്യാസവുമുള്ള വിഷ്ണുവാണെന്ന് വര്‍ഷങ്ങളായി പരിചയമുള്ള അഡ്വ. ശിവസുരേഷ് പറയുന്നു. 10 വര്‍ഷം മുന്‍പ് ബന്ധുക്കളെത്തി തിരിച്ചുവിളിച്ചെങ്കിലും പോയില്ലെന്ന് ശിവസുരേഷ് പറഞ്ഞു

Related Articles

Leave a Reply

Back to top button