KeralaLatestThiruvananthapuram

രാജ്യത്തിന് മാതൃകയായ ജൈവഗ്രാമം

“Manju”

കൃഷ്ണകുമാര്‍ കണ്ണട: കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: കേരളത്തിന് മാതൃകയായ ജൈവഗ്രാമം. CPIM പോളിറ്റ്ബ്യൂറോ മെമ്പർ സഖാവ് എം.എ.ബേബി, സിപിഐ(എം) തിരു. ജില്ലാസെക്രട്ടറി സഖാവ് ആനാവൂർ നാഗപ്പൻ, MLA DKമുരളി എന്നിവർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ജൈവഗ്രാമം സന്ദർശിച്ചു

2015 ഡിസംബറിൽ ആരംഭിച്ചതാണ് ജൈവഗ്രാമം. “മണ്ണിന്റെയും മനുഷ്യന്റെയും ആയുസ്സിനായി” എന്ന സന്ദേശമുയർത്തി, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും സ്വയം നിക്ഷേപമായി 4.25 ലക്ഷം രൂപ കണ്ടെത്തി ബ്ലോക്കിന്റെ ഉടമസ്ഥതയിൽ മൂന്നു ഏക്കറിൽ ജൈവകൃഷി ആരംഭിച്ചു. 2016 ൽ ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് അനുസരിച്ച് ജൈവകൃഷി പരിശീലന സേവനകേന്ദ്രവും പ്രവർത്തന സജ്ജമാക്കി. 5000 തിലേറെ ജൈവകൃഷി തല്പരരെ അംഗങ്ങളാക്കി. തുടർന്ന് ജൈവഗ്രാമത്തിൽ അംഗീകൃത നഴ്സറിയും സംയോജിത ജൈവകൃഷിയും യാഥാർഥ്യമാക്കി.
ജൈവഗ്രാമത്തിന്റെ വിജയത്തെ തുടർന്ന് തരിശായികിടന്ന നൂറേക്കറിലേറെ ഭൂമി ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്ത് കൃഷി ചെയ്തു.

സാമൂഹ്യപ്രതിബദ്ധതയുള്ള സ്ഥാപനമായി ജൈവഗ്രാമം ഉയർന്നു. 2020 ലെ കോവിഡ് കാലത്തും രണ്ടായിരത്തിലേറെ മുട്ട ജൈവഗ്രാമം 67 കമ്മ്യൂണിറ്റികിച്ചണിൽ വിതരണം ചെയ്തു.
നിലവിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം 12 ഏക്കറിൽ ആദ്യഘട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് ജൈവകൃഷി ആരംഭിച്ചു.
നഴ്സറി വഴി 2 ലക്ഷം പച്ചക്കറിത്തൈകൾ ഉത്പാദിപിപ്പിച്ച് ബ്ലോക്ക്പഞ്ചായത്ത് പ്രവർത്തനപരിധിയിൽ കുടുംബശ്രീയ്ക്ക് സൗജന്യമായി വിതരണം ചെയ്‌തു.
കൂടാതെ 4 ലക്ഷത്തിലധികം തൈകൾ ഉൽപ്പാദിപ്പിച്ചു കുറഞ്ഞനിരക്കിൽ വില്പനയും നടത്തിക്കഴിഞ്ഞു. 10 ലക്ഷം പച്ചക്കറിതൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് B ബിജുവിന്റെ നേതൃത്വത്തിൽ ജൈവഗ്രാമം തയ്യാറായിക്കഴിഞ്ഞു.

Related Articles

Back to top button