
വി.എം.സുരേഷ് കുമാർ
വടകര: ലോക്ഡൗണ്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയ 22 പേര്‍ അറസ്റ്റിലായി. വടകര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു കേസിലായി എട്ടുപേരും ചോമ്പാല സ്റ്റേഷനില്‍ ആറു കേസിലായി ഒമ്പതുപേരും എടച്ചേരി സ്റ്റേഷനില്‍ അഞ്ചു കേസിലായി അഞ്ചുപേരുമാണ് അറസ്റ്റിലായത്.
വടകരയില്‍ പത്തും ചോമ്പാലില്‍ രണ്ടും എടച്ചേരിയില്‍ മൂന്നും വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.