IndiaLatest

മാലിന്യത്തിൽ നിന്നും വീട് നിർമിക്കാൻ കട്ടകൾ

“Manju”

ചൂളകളില്‍ നിര്‍മ്മിക്കുന്ന കട്ടകള്‍ക്ക് പകരം ഇലക്ട്രിക് മെഷിനുകളിൽ നിര്‍മ്മിക്കുന്ന കട്ടകളെ കുറിച്ച് കേട്ടിട്ടുണ്ടോ ?ആസാമില്‍ നിന്നുള്ള മൂന്നു യുവഎഞ്ചിനീയർമാരാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. 70% വേസ്റ്റിൽ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ് ആണിത്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുക , അന്തരീക്ഷമാലിന്യം കുറയ്ക്കുക ഇതാണ് ഇവരുടെ ലക്ഷ്യം. ചൂളകളില്‍ നിര്‍മ്മിക്കുന്ന കട്ടയാണ് നമ്മള്‍ സാധാരണ ഉപയോഗിക്കുക. എന്നാല്‍ ഇത് വഴി വലിയ മലിനീകരണം ഉണ്ടാകുന്നുണ്ട്. മാത്രമല്ല ഇതിനു ധാരാളം മണ്ണും ആവശ്യമാണ്.

അസ്സമിലെ ഗുവാഹത്തിയില്‍ നിന്നുള്ള രൂപം, മോസം ,ഡേവിഡ്‌ എന്നിവരാണ് Zerund Bricks എന്ന ഈ ഇലക്ട്രിക് ബ്രിക്സ് നിര്‍മ്മാണസംരംഭം തുടങ്ങുന്നത്. വെയിസ്റ്റ് വസ്തുക്കളില്‍ നിന്നും ആണ് ഇവര്‍ കട്ടകള്‍ നിര്‍മ്മിക്കുന്നത് . സാധാരണ കട്ടകളെ അപേക്ഷിച്ച് 10% ലൈറ്റ് വെയിറ്റ് കൂടിയാണ് ഈ കട്ടകള്‍.

2018 ലാണ് ഈ സ്റ്റാര്‍ട്ടപ്പിന് ഇവര്‍ തുടക്കമിടുന്നത്. ഇന്ന് രണ്ടര ലക്ഷം കട്ടകള്‍ ഇവര്‍ വിറ്റുകഴിഞ്ഞു. പ്ലാസ്റ്റിക് പൗഡര്‍ ആക്കിയാണ് ഇവര്‍ കട്ടകള്‍ നിര്‍മ്മിക്കാന്‍ എടുക്കുന്നത്. ആറു സാധാരണ കട്ടകള്‍ ചേര്‍ന്ന ബലം ആണ് ഇവരുടെ ഇലക്ട്രിക് കട്ടയ്ക്ക്. ഒരു കട്ട എട്ടു കിലോയോളം വരും. India-UN Fund അടുത്തിടെ ഇവരുടെ സ്റ്റാര്‍ട്ട്‌ അപ്പിന് ലഭിച്ചിരുന്നു. കൂടാതെ നിരവധി അവര്‍ഡുകള്‍ ഈ എക്കോ ഫ്രണ്ട്ലി ബ്രിക്കുകളെ തേടി ഇപ്പോള്‍ എത്തി തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button