
പ്രജീഷ് എൻ.കെ
കേരള സായുധ പോലിസ് നാലാം ബറ്റാലിയൻ പോലിസ് കോൺസ്റ്റബിൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നിയമനം അടിയന്തിരമായി നടത്തണമെന്നും റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.സുധാകരൻ എം.പി മുഖ്യമന്ത്രിക്ക് നല്കിയ കത്തിൽ ആവശ്യപ്പെട്ടു.
കെ.എ പി.നാലാം ബറ്റാലിയനിൽ 500 പേരുടെ ഒഴിവുകൾ നിലവിലുള്ളതായി വിവരാവകാശ രേഖകൾ പുറത്ത് വന്നിട്ടുണ്ടെന്നും ബന്ധപ്പെട്ട ഒഴിവുകൾ പി.എസ്.സി യിലേക്ക് റിപ്പോർട്ട് ചെയ്യുവാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും എം.പി.കത്തിൽ സൂചിപ്പിച്ചു.
2020 ജൂൺ മാസത്തിൽ ഈ റാങ്ക് ലാസ്റ്റിൻ്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ
ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരുടെയും
പ്രായപരിധി അവസാനിക്കാറായതിനാൽ മറ്റൊരു പി.എസ്.സി പരീക്ഷ എഴുതുവാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.
സർക്കാർ അടിയന്തിരമായും ഇടപ്പെട്ട് നിലവിലുള്ള ഒഴിവുകൾ പി.എസ്.സിലേക്ക് റിപ്പോർട്ട് ചെയ്യുവാനും പ്രസ്തുത റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുവാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.സുധാകരൻ എം.പി മുഖ്യമന്ത്രിക്ക് നല്കിയ കത്തിലൂടെ ആവശ്യപ്പെട്ടു.