Kerala

KSEB കോവിഡ് കാലത്തെ തീവെട്ടി കൊള്ള അവസാനിപ്പിക്കണം

“Manju”

റെജിപുരോഗതി

അമ്പലപ്പുഴ: KSEB ഓഫീസ് പടിക്കൽ ലോക്‌ താന്ത്രിക് ജനതാദൾ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അന്യായമായ ഇലക്ട്രിസിറ്റി ചാർജ് ഈടാക്കിയതിനെതിരെ ധർണ നടത്തി.60ദിവസം ഈടാക്കിയ ബില്ലിന് പകരം 75 ദിവസത്തെ ബില്ല് ഈടാക്കി താരിഫ് വർധിപ്പിച്ച് ഇരട്ടി ചാർജ് ഈടാക്കിയ നടപടിക്കെതിരെ ആയിരുന്നു ധർണ. തുടർന്ന് ഇലക്ട്രിസിറ്റി ബില്ല് കത്തിച്ച്‌ പ്രതിഷേധിച്ചു.കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായി വരുമാനമില്ലാതെ വീട്ടിലിരുന്നവരെ പകൽ കൊള്ള നടത്തുകയാണ് KSEB ചെയ്തതെന്ന് ധർണ ഉൽഘാടനം ചെയ്ത ലോകതാന്ത്രിക് ജനതാദൾ അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ മുജീബ് റഹ്മാൻ പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ചിലവ് കുറഞ്ഞ വൈദ്യുതി ആണ് വിതരണം ചെയ്തത്, അത് കൊണ്ട് വൈദ്യുതി ചാർജ് കുറക്കാൻ ബോർഡ്‌ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ഭാരവാഹികളായ സാദിക്ക് ഉലഹൻ, രാധാകൃഷ്ണൻ കളർകോട്, ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ T പത്മദാസ്, ജ്യോതിഷ് തങ്കരാജൻ, രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button