KeralaLatest

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ന്യൂസ് പേപ്പർ ചലഞ്ചുമായി എഐവൈഎഫ്

“Manju”

പി.വി.എസ്

 

മലപ്പുറം : കഴിഞ്ഞ ദിവസം മുതൽ മെയ് ഇരുപത് വരെയുള്ള ദിവസങ്ങളിൽ പഴയ പത്രങ്ങൾ ശേഖരിച്ച് മണ്ഡലം തലത്തിലേകോപിപ്പിച്ച് വിൽപ്പന നടത്തി ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള ക്യാംപയ്നുമായി എഐവൈഎഫ് തിരൂർ മണ്ഡലം കമ്മിറ്റി .മണ്ഡലം തല ഉദ്ഘാടനം കുറുമ്പത്തൂരിൽ എഴുത്തുകാരനും സി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗവുമായ ആളൂർ പ്രഭാകരനിൽ നിന്ന് മണ്ഡലം സെക്രട്ടറി രജീഷ് കടായിൽ പത്ര കെട്ട് ഏറ്റുവാങ്ങി നിർവഹിച്ചു .പ്രസിഡന്റ് ബൈജു അരിക്കാഞ്ചിറ, ആളൂർ ജയശങ്കർ ,എം .പി നസീർ, പി . അനീഷ് എന്നിവർ പങ്കെടുത്തു .

Related Articles

Back to top button