Kerala
കെ.സുകേശന്റെ മാതാവ് പൊന്നുകുട്ടി ദിവംഗതയായി.

പാലക്കാട് : ചിറ്റൂര്‍, തത്തമംഗലം ശാന്തിനിലയത്തില്‍ പൊന്നുകുട്ടി (94 ) ദിവംഗതയായി. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.സുകേശന്റെ മാതാവാണ്. ഭര്‍ത്താവ് പരേതനായ ആര്‍.കേശവന്‍. സംസ്കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് തത്തമംഗലത്തെ വീട്ടുവളപ്പില്‍ നടക്കും. റിട്ട. അദ്ധ്യാപകന്‍ കെ. സദാനന്ദന്‍, കെ.ശാന്ത, കെ.സുരേന്ദ്രന്‍ (ഒമാൻ) എന്നിവര്‍ മറ്റ് മക്കളാണ്. മരുമക്കള്‍ ശാന്തകുമാരി, പരേതനായ രാധാകൃഷ്ണന്‍, റൂജില, രത്നം. 1926 ല്‍ പനത്തുറവ മഞ്ഞള്ളൂരിലാണ് പൊന്നുകുട്ടി ജനിച്ചത്. 1945 ല്‍ ചിറ്റൂരില്‍ പി.ഡബ്ലി.യു. ഡി. കോണ്‍ട്രാക്ടര്‍ ആര്‍.കേശവനെ വിവാഹം കഴിച്ചു.