
പ്രജീഷ് എൻ കെ
വയനാട് : നൂൽപുഴ പഞ്ചായത്തിൽ കാട്ടിനുള്ളിൽ ഉള്ള പൊൻകുഴി കാട്ടുനായ്ക്ക,പണിയ കോളനികളിൽ വയനാട് ജില്ലാ കലക്ടർ സന്ദർശ്ശനം നടത്തി. ഭക്ഷണം, ചികിൽസ മുതലായ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ലഭ്യമാണെന്ന് ഉറപ്പ് വരുത്തി. പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ട് മനസിലാക്കാനും ചോദിച്ചറിയാനും പരിഹരിക്കാനും ഇത്തരം സന്ദർശനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്. കോവിഡ്19 രോഗബാധക്കെതിരെ മികച്ച അവബോധത്തോടെ പ്രതിരോധം തീർക്കാൻ ആവശ്യമായ കഴിവ് വയനാട്ടിലെ ഗോത്രവർഗ്ഗ സങ്കേതങ്ങൾക്ക് ഉണ്ട്. വിവിധ വകുപ്പുകളും പഞ്ചായത്തും മാധ്യമപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും മറ്റും നടത്തുന്ന നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഇങ്ങനെയൊരു അവബോധ സന്ദേശം കുറ്റമറ്റ രീതിയിൽ ജില്ലയിലെങ്ങും എത്തിക്കാൻ സാധിച്ചിട്ടുള്ളത്. പട്ടികവർഗ്ഗ കോളനികളിലെ ക്ഷേമം ഉറപ്പാക്കുന്നതിനായി സങ്കേതങ്ങളിലെ സന്ദർശ്ശനവും തുടർച്ചയായ മോണിറ്ററിംഗും തുടരും.