IndiaKeralaLatest

മണിയാശാന്‍ അയ്യായിരം വോട്ടിന്‍റെ ലീഡുമായി കുതിക്കുന്നു

“Manju”

ഉടുമ്പിന്‍ചോല : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചപ്പോള്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അയ്യായിരം വോട്ടിന്‍റെ ലീഡുമായി ഉടുമ്ബന്‍ചോലയില്‍ എം എം മണി മുന്നേറുകയാണ്. 5068 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ അദ്ദേഹം ലീഡ് ചെയ്യുന്നത്. ഇ എം അഗസ്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ്. എല്‍ഡിഎഫിന്റെ എ രാജയാണ് ദേവികുളത്ത് മുന്നില്‍. യുഡിഎഫിന്റെ പി ജെ ജോസഫ് ആണ് തൊടുപുഴയില്‍ മുന്നില്‍. 1408 വോട്ടിന്റെ ലീഡ് ആണ് അദ്ദേഹത്തിന് ഉള്ളത്.
എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനാണ് ഇടുക്കിയില്‍ മുന്നില്‍ അദ്ദേഹത്തിന് 3696ന്റെ ലീഡാണ് ഉള്ളത്. യുഡിഎഫിന്റെ സിറിയക് തോമസ് 62 വോട്ടിന് പീരുമേട്ടില്‍ മുന്നിലാണ്.
കേരളത്തില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 89 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 48 മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നേറുന്നുണ്ട്. മൂന്ന് മണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ മുന്നേറ്റം.

Related Articles

Back to top button