Uncategorized

പരീക്ഷകൾ നടത്തുന്നതിനു സാവകാശം

“Manju”

ശ്രീജ.എസ്

ന്യൂഡൽഹി ∙ സിബിഎസ്ഇ പരീക്ഷകൾ നടത്തുന്നതിനു സാവകാശം അനുവദിച്ചു. രാജ്യവ്യാപകമായ ലോക്ഡൗൺ പിൻവലിച്ച്, കുറഞ്ഞതു പത്ത് ദിവസങ്ങൾക്കു ശേഷമേ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ നടത്തൂവെന്നു സിബിഎസ്ഇ അറിയിച്ചു. നടത്തിയ പരീക്ഷകളുടെ മൂല്യനിർണയം അധ്യാപകർ വീട്ടിൽ നടത്തും. കോവിഡ് വ്യാപനത്തെതുടർന്നു മാർച്ച് 18നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നിർത്തിയത്.

പരീക്ഷകൾ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ട്. എന്നാൽ ഏപ്രിൽ 1ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞതു പ്രകാരമെ പരീക്ഷ നടത്തൂവെന്നു സിബിഎസ്ഇ അറിയിച്ചു. 41 വിഷയങ്ങളിൽ 29 എണ്ണത്തിന്റെ പരീക്ഷ മാത്രമെ നടത്തൂ. കഴിഞ്ഞ ദിവസം കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ ചർച്ച നടത്തിയിരുന്നു. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ 10, 12 ക്ലാസ് വിദ്യാർഥികൾക്ക് സ്ഥാനകയറ്റം നൽകണമെന്നായിരുന്നു ഭൂരിപക്ഷം മന്ത്രിമാരുടേയും അഭിപ്രായം.

Related Articles

Leave a Reply

Back to top button