Uncategorized

നൊബേല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനും, എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെറി വൈറ്റ് ആശ്രമം സന്ദര്‍ശിച്ചു.

“Manju”
നൊബേല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനും, എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെറി വൈറ്റ് ആശ്രമത്തിലെത്തിയപ്പോള്‍ നല്‍കിയ സ്വീകരണം

പോത്തന്‍കോട് (തിരുവനന്തപുരം) : നൊബേല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനും, എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെറി വൈറ്റ് ആശ്രമം സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആശ്രമം ഗേറ്റ് നമ്പര്‍ 3 ല്‍ ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷൻ്‍സ് ഹെഡ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്പിരിച്ച്വല്‍ സോണ്‍ (കോര്‍ഡിനേഷൻ) ഇൻചാര്‍ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി എന്നിവരും ആശ്രമം പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. സ്പിരിച്ച്വല്‍ സോണില്‍ പ്രാര്‍ത്ഥനാലയം, പര്‍ണശാല സഹകരണ മന്ദിരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ടീം അംഗങ്ങള്‍ക്ക് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻ്സ് ഹാളില്‍ ഭക്ഷണവും, കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ ഇന്ററാക്ടീവ് സെഷനും ക്രമീകരിച്ചിരുന്നു.

യുണൈറ്റഡ് റിലീജിയൻസ് ആഗോള തലവന്മാരുടെ പ്രതിനിധിസംഘത്തോടൊപ്പമാണ് ഇന്ന് (19-1-2023) അദ്ദേഹം ആശ്രമത്തിലെത്തിയത്. 2023 ജനുവരി 16 മുതല്‍ 19 വരെ കേരള സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. യുണൈറ്റഡ് റിലീജിയൻസ് ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍ പ്രീത ബൻസാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെറി വൈറ്റ്, ഗ്ലോബര്‍ ഓഫീസ് പ്രതിനിധികളായ മരിയ ക്രെസ്പോ, ആലീസ് സ്വൈറ്റ്, വിവിധ രാജ്യങ്ങളിലെ യുണൈറ്റഡ് റിലീജിയൻസ് ഗ്ലോബല്‍ ട്രസ്റ്റിമാര്‍, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരും, സര്‍വ്വമത സംഘടന പ്രതിനിധികളും അദ്ദേഹത്തെ അനുഗമിച്ചു.

നൊബേല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനും, എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെറി വൈറ്റലാന്റ്മൈന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തിയാണ് (1997) ഖനി അപകടത്തില്‍ അദ്ദേഹത്തിന് ഒരു കാല്‍ നഷ്ടപ്പെട്ടു.

Related Articles

Back to top button