ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ജീവനക്കാരുടെ ഓവര്‍ടൈം അലവന്‍സും പാരിതോഷികങ്ങളും വെട്ടിക്കുറക്കും.
സാമ്പത്തിക വിനിയോഗത്തില്‍ 20 ശതമാനത്തിന്റേയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ഓഫീസുകള്‍ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികള്‍ക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും. കോവിഡ് പ്രതിസന്ധിയില്‍ ഇത് രണ്ടാം തവണയാണ് ചെലവ് ചുരുക്കല്‍ പ്രഖ്യാപിക്കുന്നത്.