ആവശ്യമായ പണമത്രയും തരാന്‍ കര്‍ഷകര്‍ ഒരുക്കമാണ്. ഒരു ഉപാധി മാത്രമാണുള്ളത്, ഡല്‍ഹിയില്‍ തിരിച്ചു പോരുമ്പോള്‍ സമരം വിജയിച്ചിട്ടുണ്ടാകണം’ – കര്‍ഷക സമരത്തിനുള്ള പണപിരിവിനെ കുറിച്ച് പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന് ഭാരവാഹി റാം സിങ് ബൈനിബാഗ പറഞ്ഞതാണിത്. പഞ്ചാബില്‍ വിളവെടുപ്പ് കഴിഞ്ഞ കര്‍ഷര്‍ സമരത്തിനായി പണവും ധാന്യങ്ങളുമൊക്കെ സംഭാവന ചെയ്യുന്നുണ്ട്. മാള്‍വ മേഖലയിലുള്ള കര്‍ഷകര്‍ മാത്രം സമരത്തിനായി സംഭാവന ചെയ്തത് 50 ലക്ഷം രൂപയാണ്. ഒാരോ ഗ്രാമവും ലക്ഷങ്ങളാണ് സംഭാവനയായി നല്‍കുന്നത്. പണമായി നല്കാനില്ലാത്ത കര്‍ഷര്‍ അവരുടെ വിളവാണ് സംഭാവന ചെയ്യുന്നത്. ഭാരതീയ കിസാന്‍ യൂണിയന് കഴിഞ്ഞ 11 മാസത്തിനിടെ സമരത്തിനായി 25 കോടി ചെലവഴിച്ചിട്ടുണ്ടെന്നാണ് ഭാരവാഹി റാം സിങ് ഭൈനിബാഗ പറയുന്നത്.
Related Articles
Check Also
Close
-
മാതൃകയായി ഒരു വിവാഹംNovember 2, 2021 2:15 PM