Uncategorized

ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍

“Manju”

ജയ്പൂര്‍ : രക്തം ഛര്‍ദ്ദിച്ച്‌ ആശുപത്രിയില്‍ എത്തിയ 25 കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സഞ്ചോര്‍ മേഖല സ്വദേശിയായ യശ്‌പാല്‍ സിങ് എന്ന യുവാവാണ് രക്തം ഛര്‍ദ്ദിക്കുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്തതോടെ ചികിത്സ തേടിയെത്തിയത്.

സാഞ്ചോറിലെ മെഡിപള്‍സ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത് . യുവാവിന്റെ വയറിന് വീക്കമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ എക്സ്റേ എടുക്കുകയും വയറ്റില്‍ ബ്ലേഡുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കൂടുതല്‍ സ്ഥിരീകരണത്തിനായി ഡോക്ടര്‍മാര്‍ എന്‍ഡോസ്കോപ്പിയും നടത്തി. പിന്നാലെ അടിയന്തര ശസ്ത്രക്രിയ നടത്തി.

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷം 56 ബ്ലേഡുകളാണ് വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കവര്‍ സഹിതം ബ്ലേഡ് മുറിച്ച്‌ കഴിച്ചതിനാലാണ് വേദന അനുഭവപ്പെടുകയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവേല്‍ക്കുകയോ ചെയ്യാത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് യുവാവിന്‍റെ ഓക്‌സിജന്‍ ലെവല്‍ 80 ആയിരുന്നെന്ന് ഡോ. നാര്‍സി റാം ദേവസി പറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Back to top button