Uncategorized

രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗം മുന്നേറുന്നു

“Manju”

രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗം മുന്നേറുന്നു

കോവിഡിന് ശേഷവും രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് മുന്നേറ്റം തുടരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൊത്തം ഉപഭോഗത്തിന്റെ വലിയൊരു വിഹിതവും ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ നിന്നാണ് ലഭിക്കുന്നത്. 2022- ല്‍ സ്മാര്‍ട്ട്ഫോണുകള്‍, ഇലക്‌ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈനായി വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഡാബര്‍, മാരിക്കോ, ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്‌ട്സ്, ഇമാമി തുടങ്ങിയ എഫ്‌എംജിസി കമ്പനികളുടെ നിരവധി വില്‍പ്പന്നങ്ങള്‍ വലിയ തോതിലാണ് ഓണ്‍ലൈന്‍ മുഖാന്തരം വിറ്റഴിച്ചിരിക്കുന്നത്.

വമ്പന്‍ കിഴിവുകള്‍, പ്രത്യേക ആനുകൂല്യങ്ങള്‍, എളുപ്പത്തില്‍ പണമടയ്ക്കല്‍, വേഗത്തിലുള്ള ഡെലിവറി തുടങ്ങിയ കാരണങ്ങളെ തുടര്‍ന്നാണ് മിക്ക ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നത്. 2022- ല്‍ മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ 49 ശതമാനവും നടന്നത് ഓണ്‍ലൈന്‍ മുഖാന്തരമാണ്. 2021- ല്‍ ഇത് 48 ശതമാനവും, 2019- ല്‍ ഇത് 41 ശതമാനവുമായിരുന്നു. അതേസമയം, ടെലിവിഷനുകളുടെ വില്‍പ്പനയില്‍ 34 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രവണത വര്‍ദ്ധിച്ചതോടെ, നിരവധി കമ്ബനികള്‍ ബിസിനസുകള്‍ വിപുലീകരിച്ചിട്ടുണ്ട്.

Related Articles

Back to top button