KeralaLatest

കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ്; അഭിനന്ദനം അറിയിച്ച് ഡി ജി പി

“Manju”

സ്വന്തം ലേഖകൻ

പല ജില്ലകളിലും കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയിട്ട് ഇന്നലെ രാത്രി വരെ നാലര ലക്ഷം ഭക്ഷണപ്പൊതി പാവപ്പെട്ട ആള്‍ക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് ഇന്റര്‍നാഷണല്‍ ലെവലില്‍ അംഗീകാരം കിട്ടിയിട്ടുള്ള ഒരു പരിപാടി ആണ്. ഈ കമ്മ്യൂണിറ്റി കിച്ചന്‍ 3 -ാം തീയതി വരെ ഉണ്ടാകും അതിനുശേഷം ഇതിന്റെ പ്രവര്‍ത്തനം പല സ്ഥലങ്ങളിലും നിര്‍ത്തലാക്കും. ഇതിന്റെ പ്രത്യേകത നല്ല നിലയില്‍ ഭക്ഷണമുണ്ടാക്കി സാമ്പത്തിക സഹായം മാത്രമല്ലാതെ പല ആള്‍ക്കാരുടേയും പങ്കാളിത്വത്തോടെ നല്‍കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ഇതില്‍ മീഡിയയുടെ പങ്കാളിത്വം എടുത്തു പറയേണ്ടതാണെന്നും 3 -ാം തീയതിയ്ക്കു ശേഷം ഇത് എത്രത്തോളം കൊടുക്കാന്‍ സാധിക്കുമെന്ന് പിന്നീട് അറിയിക്കുന്നതാണെന്നും ഡി ജി പി പറഞ്ഞു.

Related Articles

Leave a Reply

Back to top button