InternationalLatest

മിസൈലുകള്‍ നല്‍കി ജര്‍മ്മനി….

“Manju”

അധിനിവേശം തുടരുന്ന റഷ്യയെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് യുക്രൈന്‍. റഷ്യന്‍ ടാങ്കറുകളാണ് ഇപ്പോള്‍ യുക്രൈന് ഏറ്റവും തലവേദന സൃഷ്ടിക്കുന്നത്.ജര്‍മ്മനി നല്‍കാമെന്ന് വാ​ഗ്ദാനം ചെയ്തിരിക്കുന്ന ആയിരം ആന്റി ടാങ്കുകളും മിസൈലുകളും ഇതിനായി ഉപയോ​ഗപ്പെടുത്താനാവും യുക്രൈന്‍ ശ്രമിക്കുക. കര മാര്‍​ഗം ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന് ഈ മിസൈലുകള്‍ സഹായകരമാവും. കൂടാതെ അമേരിക്ക വാ​ഗ്ദാനം ചെയ്തിരിക്കുന്ന 350 മില്യണ്‍ ‍ഡോളറിന്റെ സഹായവും ​ഗുണകരമാവും.

ഉപരിതല മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം ഫലം കണ്ടുതുടങ്ങിയെന്ന തരത്തില്‍ യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ പ്രതികരിച്ചിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്ടറുകളും തകര്‍ത്തുവെന്നാണ് യുക്രൈന്‍ ഇന്ന് നടത്തിയ പ്രധാന അവകാശവാദം. ആദ്യഘട്ടത്തില്‍ അതിവേ​ഗത്തില്‍ മുന്നേറിയ റഷ്യയ്ക്ക് ഇപ്പോള്‍ ശക്തമായ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം തുടങ്ങി ഇതുവരെ 4300 റഷ്യന്‍ സൈനികരെ വധിച്ചുവെന്ന് യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ അവകാശപ്പെട്ടിരുന്നു.

കീവിലെ പോരാട്ടം കനത്തതോടെയാണ് റഷ്യയ്ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാവുന്നതെന്നാണ് സൂചന. അതേസമയം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ കരുത്തുറ്റ വാക്കുകള്‍ക്ക് പിന്നാലെയാണ് ലോകരാജ്യങ്ങള്‍ സഹായങ്ങളെത്തിക്കുന്നത്. താന്‍ യുക്രൈനില്‍ നിന്നും ഒളിച്ചോടില്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നുമാണ് സെലന്‍സ്കി പറഞ്ഞത്. ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടത് ആയുധമാണെന്നും സെലന്‍സ്കി നിലപാട് അടിവരയിട്ട് ആവര്‍ത്തിച്ചിരുന്നു. ഇതും ലോകരാജ്യങ്ങളില്‍ നിന്നുള്ള സഹായമെത്തിക്കാന്‍ കാരണമായി.

റഷ്യയെ ഒറ്റപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍; യൂറോപ്യന്‍ യൂണിയനും വ്യോമപാത അടച്ചു.യുക്രൈന്‍ അധിനിവേഷത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ നിലപാടുകള്‍ കടുപ്പിച്ച്‌ ലോകരാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ വ്യോമപാത ഉപരോധം ഏര്‍പ്പെടുത്തി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന് മുകളിലൂടെ റഷ്യന്‍ ഉടമസ്ഥാവകാശമോ രജിസ്‌ട്രേഷനോ, നിയന്ത്രണമോ ഉള്ള വിമാനങ്ങള്‍ക്ക് പറക്കാനാവില്ല. സ്വകാര്യ ജെറ്റുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ലോകരാജ്യങ്ങള്‍ ഉപരോധങ്ങള്‍ കടുപ്പിക്കുന്നത് മോസ്‌കോയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

കാനഡ, മാള്‍ട്ട, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും യൂറോപ്യന്‍ യൂണിയന് മുന്‍പ് റഷ്യയ്ക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ചത്. ബ്രിട്ടനും ജര്‍മ്മനിക്കും പുറമേ ബാള്‍ട്ടിക് രാജ്യങ്ങളും നേരത്തേ റഷ്യയ്ക്ക് വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉടനടിയുള്ള നടപടിയെന്നോണം വ്യോമപാത നിരോധിക്കാനാണ് കാനഡ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യുക്രൈനിന് മുകളിലുള്ള ആക്രമണത്തിന് റഷ്യയെക്കൊണ്ട് കണക്ക് പറയിക്കുമെന്നും കനേഡിയന്‍ ഗതാഗത മന്ത്രി അറിയിച്ചു. കാനഡയ്ക്ക് പുറമേ മാള്‍ട്ടയും സ്പെയിനും വ്യോമപാത നിരോധിച്ചിട്ടുണ്ട്. യുക്രൈനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടിയെന്ന് മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തിനൊപ്പം തങ്ങളും നീങ്ങുന്നുവെന്നാണ് സ്പെയിനിന്റെ ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടന്‍, ജര്‍മ്മനി, ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, സ്ലോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമേനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളും വ്യോമപാത നിരോധിച്ചിരുന്നു.

Related Articles

Back to top button