KeralaLatest

അതിഥികൾ മടങ്ങുന്നത് തിരൂർ -പട്ന നോൺ സ്റ്റോപ്പ് ട്രെയിനിൽ

“Manju”

പി.വി.എസ്

മലപ്പുറം :മലപ്പുറം ജില്ലയിൽ നിന്നുള്ള 1200 അതിഥിത്തൊഴിലാളികൾ ഇന്ന് വൈകീട്ട് 6 നുളള നോൺ സ്റ്റോപ് ട്രെയിനിൽ ബീഹാറിലേക്ക് മടങ്ങും .ലോക്ഡൗൺ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യത്തെ പ്രത്യേക ട്രെയിനാണിത് . ബിഹാറിൽ നിന്നുള്ളവർക്കു മാത്രമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യാൻ അവസരം നൽകിയിരിക്കുന്നത് .അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധരായവരിൽ നിന്ന് ജില്ലാ ഭരണകൂടം ശേഖരിച്ച പട്ടികയിൽപ്പെട്ട 1200 പേർക്കാണ് ഈ നോൺ സ്റ്റോപ് ട്രെയിനിൽ യാത്ര ചെയ്യാനവസരം .ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അതിഥിത്തൊഴിലാളികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരുർ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേർന്നു .മലപ്പുറം എ.ടി.ഒ യുടെ നിർദേശാനുസരണം തൊഴിലാളികളുടെ മടക്കയാത്രയ്ക്കായി കെ എസ് ആർ ടി സി ബസുകൾ വിട്ടുകൊടുത്തിരുന്നു. കെഎസ്ആർടിസി യുടെ മലപ്പുറം ഡിപ്പോയിൽ നിന്ന് 15 ബസും പൊന്നാനി ഡിപ്പോയിൽ നിന്ന് നാല് ബസിലുമായിട്ടാണ് അതിഥികൾ എത്തിയത് .പൊലീസിന്റെ ശക്തമായ സുരക്ഷയിൽ അഞ്ച് കൗണ്ടറുകളിലായി സ്ക്രീനിങ്ങ് , ഫോട്ടോയെടുക്കൽ ,ആരോഗ്യ പരിശോധന എന്നിവയക്ക് ശേഷം ടിക്കറ്റും ഭക്ഷണവും വെള്ളവും നൽകും .തിരൂർ തഹസിൽദാർ ടി മുരളി ,തിരൂർ ഡിവൈഎസ്പി ടി. സുരേഷ് ബാബു ,തിരൂർ ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ .ബേബി ലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരുടെ സംഘം റെയിൽവെ സ്റ്റേഷനിൽ ഉണ്ട് .

Related Articles

Leave a Reply

Back to top button