KeralaLatest

ഹൃദ്രോഗത്തെ തോൽപ്പിച്ചു നേടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്

“Manju”

അനൂപ്

ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മരംകയറ്റ തൊഴിലാളിയായ ചേപ്പാട് ഗ്രാമപഞ്ചായത്തു അഞ്ചാം വാർഡ് പ്രശാന്ത് ഭവനത്തിൽ പുരുഷോത്തമന്റെ സംഭാവനയായി 4,000 രൂപ.

ഹൃദ്രോഗിയായ പുരുഷോത്തമൻ രോഗത്തെ പോലും വക വയ്ക്കാതെ ലോക്ക്ഡൗൺ കാലത്തും മരം കയറി കിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 12 വർഷമായി വാടക വീട്ടിലാണ് ഈ ദരിദ്ര കുടുംബം താമസിക്കുന്നത്. ഭിന്നശേഷിക്കാരിയായ ഭാര്യ ലളിത സ്വകാര്യ ആശുപത്രിയിലെ തൂപ്പ് ജോലിക്കാരിയാണ്. സ്കൂൾ വിദ്യാർത്ഥികളായ പ്രവീണും പ്രശാന്തും ആണ് മക്കൾ. കെ.ടി.എം.എസ് മുട്ടം 289-ാം നമ്പർ ശാഖ സെക്രട്ടറിയാണ് പുരുഷോത്തമൻ. കെ.എസ് കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ തുക ഏറ്റുവാങ്ങി. പി.കെ.എസ് ഏരിയ സെക്രട്ടറി ആർ.വിജയകുമാർ, സി.പി.എം എൽ.സി സെക്രട്ടറി ജോൺ ചാക്കോ, വിശ്വപ്രസാദ്, ഗിരീഷ്, സദാശിവൻ, രഞ്ജിത്ത് ശശി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button