KeralaLatest

ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കും

“Manju”

ശശീന്ദ്രദേവ് കെ

നെയ്യാറ്റിൻകരയിൽ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് അതിർത്തി പ്രദേശത്തെ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി സംസ്ഥാന അതിർത്തിയായ ഇഞ്ചിവിളയിൽ ആരംഭിച്ച പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ സന്ദർശനം നടത്തവേയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. അടുത്ത അവലോകന യോഗത്തിൽ പാറശ്ശാല, അമ്പൂരി, വെള്ളറട, കാരോട്, കുളത്തൂർ, നെയ്യാറ്റിൻകര എന്നീ പ്രദേശങ്ങൾ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിക്കുമെന്നു അദ്ദേഹം അറിയിച്ചു.

Related Articles

Back to top button