KeralaLatest

കോൺഗ്രസ് സമരം പിൻവലിച്ചു

“Manju”

 

കൃഷ്ണകുമാർ & ജോതിനാഥ്

പോത്തൻ കോട്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പോത്തൻകോട് യു പി എസ് സ്കൂളിൽ ലോക്ഡൗൺ ലംഘനം നടത്തിയ സംഭവത്തിൽ കേസ് എടുക്കാത്തതിൽ പ്രധിഷേധിച്ചു ആറാം ദിവസമായ ഇന്ന് ഐ എൻ റ്റി യു സി നേതാക്കളായ കിരൺദാസ്, ചീരാണിക്കര ബാബു, ഇടത്തറ രാജൻ, വെമ്പായം നുജൂം എന്നിവർ സത്യാഗ്രഹം ഇരുന്നു. ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് പ്രതാപൻ സത്യാഗ്രഹം ഉൽഘാടനം ചെയ്തു. മന്ത്രി കടകം പള്ളി സുരേന്ദ്രനെ ന്യായീകരിച്ച് പോത്തൻകോട് സി ഐ നൽകിയ റിപ്പോർട്ട്‌ പിൻവലിയ്ക്കണം എന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ജില്ലാ ജനറൽ സെക്രട്ടറി സാജൻലാലിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.

കടകം പള്ളിയ്‌ക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിലും ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിലും കോൺഗ്രസ്‌ പ്രവർത്തകർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി നിർത്തി വെച്ചു. സമര പരിപാടികൾക്ക് ഡി സി സി ഭാരവാഹികളായ മുനീർ, തേക്കട അനിൽ, വെമ്പായം അനിൽ, കൊയ്ത്തൂർകോണം സുന്ദരൻ വെമ്പായം മനോജ്‌, അനസ്, ബഹുലകൃഷ്ണ, ഡി.കൃഷ്ണൻ, അഫ്സർ എം കെ കൃഷ്ണൻകുട്ടി, കോലിയക്കോട് മഹേന്ദ്രൻ, തോന്നയ്ക്കൽ റഷീദ്, ഷിബി എന്നിവർ സംസാരിച്ചു

Related Articles

Back to top button