IndiaLatest

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം; കക്ഷി നേതാക്കളുടെ യോഗം ഇന്ന്

“Manju”

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ച സഭയില്‍ ഉന്നയിക്കും. കൂടാതെ, വാക്‌സിന്‍ വിതരണം, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന, സാമ്ബത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും സഭയില്‍ ഉയര്‍ന്നു വരും.

റഫാല്‍ കരാര്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷണം വേണമെന്നും പ്രതിപക്ഷം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയും നാളെ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തേക്കും. ഓഗസ്റ്റ് 13 വരെയാണ് വര്‍ഷകാല സമ്മേളനം. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം.

Related Articles

Back to top button