IndiaKeralaLatest

സ്വപ്‌നങ്ങള്‍ എന്തിനു ഉപേക്ഷിക്കണം ; മിസ്സ്‌ ഇന്ത്യ റണ്ണര്‍ അപ്പ്‌

“Manju”

ഉത്തര്‍ പ്രദേശ് : പലരും ജീവിതത്തിന്റെ വഴികളില്‍ കഷ്ടപാടുകളില്‍ കുടുങ്ങി പരാജയം സമ്മതിക്കുമ്ബോള്‍ ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ എത്തിയത് ഒട്ടേറെ ദുരിതങ്ങള്‍ താണ്ടിയാണ്.
വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഉണ്ടാക്കിയത്. ഇത് ധൈര്യം കൂട്ടി. വലിയ സ്വപ്‌നങ്ങള്‍ കാണാനുള്ള ധൈര്യം കിട്ടിയത് കഷ്ടപ്പാടുകളിലൂടെയാണ്. മന്യ പറയുന്നു. ആ കഷ്ടപ്പാടുകളുടെ ഫലമാണ് അവളെ മിസ്സ്‌ ഇന്ത്യ വേദിയില്‍ റണ്ണര്‍ അപ്പ്‌ ആക്കിയതും.
ഒരു ഓട്ടോ ഡ്രൈവറുടെ മകളായതിനാല്‍ തന്റെ സ്വപ്‌നങ്ങള്‍ വേണ്ടെന്നു വെക്കാന്‍ അവള്‍ തയ്യാറായില്ല. ‘സ്വപ്നം കാണാനും അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കാനും കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല.” മന്യ പറഞ്ഞു.

Related Articles

Back to top button