അഖിൽ ജെ എൽ
വിവിധ രാജ്യങ്ങളില്‍നിന്നു തിരികെയെത്തുന്ന പ്രവാസികള്‍ക്കു വീടുകളില്‍ ക്വാറന്റയ്നില്‍ കഴിയാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ ക്വാറന്റയ്നില്‍ പോകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഈ നിലപാട്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.