LatestThiruvananthapuram

ജില്ലയില്‍ നാളെ വാക്‌സിനേഷനില്ല; കളക്ടര്‍

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ നാളെ വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് അറിയിച്ച്‌ ജില്ലാ കളക്ടര്‍. തലസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വാക്‌സിനേഷനായി ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്‌സിന്‍ നല്‍കുന്നത് പരിഗണിക്കും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്‍റെ ഭാഗമായി തിരുവനന്തപുരം അടക്കം കേരളത്തിലെ മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Related Articles

Back to top button