KeralaLatest

‘സംസ്ഥാനം കോവിഡിനെ വിജയകരമായി നേരിട്ടു’: ആരോഗ്യ മന്ത്രി

“Manju”

കോഴിക്കോട്‌: രാജ്യത്ത് തന്നെ ഏറ്റവും കൂടുല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്കും കേരളം എങ്ങനെ മൂന്നാം തരംഗത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു.

മൂന്നാം തരംഗം വരാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാമെന്നും. വരികയാണെങ്കില്‍ അതിനെ നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിക്കൊണ്ടിരിക്കുന്നു. രണ്ടാം തരംഗത്തില്‍ നമുക്ക് രോഗികള്‍ കൂടുതലാണ്. 18 വയസ്സിന് മുകളിലുള്ളവരെ മുഴുവനായും വാക്‌സിനേറ്റ് ചെയ്യിപ്പിക്കുക എന്നതാണ് പ്രധാന ദൗത്യമെന്നും അവര്‍ വ്യക്തമമാക്കി.

രണ്ടാമത്തെ കാര്യം അടിസ്ഥാന സൗകര്യ വികസനമാണ്. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ കിട്ടാത്തതു കൊണ്ടുതന്നെ രോഗം വരാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളാണ് കൂടുതലായും സജ്ജീകരിച്ചിട്ടുണ്ട്. പല ആശുപത്രികളിലും പീഡിയാട്രിക് ഐ.സി.യു. സംവിധാനങ്ങളുണ്ടായിരുന്നില്ല. എല്ലാ ജില്ലയിലും പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജീകരിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പലയിടത്തും പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button