KeralaLatest

തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും എല്‍.ഇ.ഡിയിലേക്ക്

“Manju”

Image result for തെരുവുവിളക്കുകള്‍

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവു വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ ഇഡിയേക്ക് മാറുന്ന നിലാവ് പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 665 ഗ്രാമപഞ്ചായത്തുകളിലും 46 മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 22 ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി മുഖ്യാതിഥിയാകും.

തത്സമയം കരുനാഗപ്പള്ളി, ചേര്‍ത്തല മുനിസിപ്പാലിറ്റികളിലും പള്ളിക്കല്‍, ഉടുമ്പന്‍ ചോല, വേലൂര്‍, ഒതുക്കങ്ങല്‍, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളിലും സ്വിച്ച്‌ ഓണ്‍ കര്‍മ്മം നടക്കും. തെരുവ് വിളക്കുകള്‍ എല്‍ ഇ ഡിയിലേക്ക് മാറുന്നതിലൂടെ ഊര്‍ജ ഉപഭോഗവും പരിസ്ഥിതി ആഘാതവും കുറച്ച്‌ ഊര്‍ജം ലാഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടന പരിപാടി ലൈവ് ആയി കാണുന്നതിന് കിലയുടെ യൂട്യൂബ് ചാനലോ ഫെയ്സ്ബുക്ക് പേജോ സന്ദര്‍ശിക്കാം.

Related Articles

Back to top button