IndiaLatest

കോവിഡ് കാലത്ത് ബിഹാറില്‍ വിശദീകരിക്കപ്പെടാത്ത 75,000 പേർ മരണം.

“Manju”

പാട്‌ന: ബിഹാറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്ത് (ഈ വര്‍ഷം ജനുവരി മുതല്‍ മേയ്‌ വരെയുള്ള മാസങ്ങളില്‍) വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ 75,000 ത്തോളം ആളുകള്‍ ബിഹാറില്‍ മരിച്ചുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2021 ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ ബിഹാറിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണ്. നേരത്തെ ചേര്‍ക്കാതിരുന്ന 3,951 മരണം കൂടി ചേര്‍ത്തതിന് ശേഷം ഈ മാസം ആദ്യം സംസ്ഥാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍, പുതുക്കിയ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വര്‍ഷം നടന്നവയാണെന്നാണ് കരുതപ്പെടുന്നത്.
സംസ്ഥാനത്ത് കണക്കില്‍പ്പെടുത്താത്ത കോവിഡ് മരണമുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. 2019-ല്‍ ജനുവരി മുതല്‍ മേയ് വരെയള്ള മാസങ്ങളില്‍ ബിഹാറില്‍ 1.3 ലക്ഷത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021-ല്‍ ഇതേ കാലയളവില്‍ ഏകദേശം 2.2 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാനത്തെ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍നിന്നുള്ള കണക്കുകള്‍ പറയുന്നു.

Related Articles

Back to top button