IndiaLatest

ചെ​ങ്കോട്ടക്ക് മുന്നില്‍ കണ്ടയ്​നറുകള്‍

“Manju”

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന്​ മുന്നോടിയായി കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ചെ​ങ്കോട്ടക്ക്​ മുന്നില്‍ ഷിപ്പിങ്​ ക​ണ്ടയ്​നറുകള്‍ നിരത്തി ഡല്‍ഹി പൊലീസ്​. കഴിഞ്ഞ റിപബ്ലിക്​ ദിനത്തില്‍ ​കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്​ നടത്തിയ മാര്‍ച്ച്‌​ സംഘര്‍ഷഭരിതമായിരുന്നു . സമരത്തില്‍ പ​ങ്കെടുത്ത ഒരു വിഭാഗം ആളുകള്‍ ചെങ്കോട്ട വളഞ്ഞിരുന്നു . ഇതേതുടര്‍ന്നാണ്​ കൂടുതല്‍ സുരക്ഷയൊരുക്കുന്നതെന്നാണ്​ പൊലീസ്​ അവകാശപ്പെടുന്നത് .

കണ്ടയ്​നറുകള്‍ പെയിന്റടിച്ച്‌​ ഭംഗിയാക്കുമെന്നും പൊലീസ്​ അറിയിച്ചു. അടുത്തിടെ ​ ജമ്മുകശ്​മീരില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചുവെന്നാണ്​ സൂചന .
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നേരത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ്​ വെച്ചിട്ടു​ണ്ടെന്ന വ്യാജ ഭീഷണിയും പൊലീസിന്​ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് .

Related Articles

Back to top button