KeralaLatest

ഇടപ്പള്ളിയില്‍ പുതിയ റസ്റ്റോറന്റ് തുറന്ന് ആനി

“Manju”

 

കൊച്ചി :ഇടപ്പള്ളിയില്‍ തന്റെ റസ്റ്റോറന്റ് ആരംഭിച്ച്‌ നടി ആനി. ‘റിങ്സ് ബൈ ആനി’ എന്ന റസ്റ്റോറന്റിന്റെ പുതിയ ശാഖയാണ് ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറില്‍ വെട്ടിക്കാട്ട് പറമ്പ് റോഡില്‍ ആരംഭിച്ചത്.
മക്കളെപ്പോലെ പ്രിയപ്പെട്ടതാണ് പാചകം : കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നത് എന്നാണ് മാധ്യമങ്ങളോട് ആനി പറഞ്ഞത്. നമ്മുടെ മക്കളെ നമുക്കൊക്കെ പ്രിയപ്പെട്ടതല്ലേ, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് എന്റെ എല്ലാ കറികളും. ഇതും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്ന് വിചാരിക്കുന്നു. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കുവാന്‍ കഴിഞ്ഞു.’-ആനി പറഞ്ഞു. ആദ്യ ദിവസം തന്നെ ആനി പാചകത്തില്‍ സജീവമായപ്പോള്‍ പൊതിച്ചോര്‍ കെട്ടിയും പാഴ്സല്‍ എടുത്തുകൊടുത്തും ഷാജി കൈലാസും ഒപ്പമുണ്ടായിരുന്നു.
റിങ്സ് ബൈ ആനി ആരംഭിച്ചത് തിരുവനന്തപുരത്ത് : മൂന്നു വര്‍ഷം മുന്‍പാണ് കവടിയാറില്‍ ആനിയുടെ റിങ്സ് ബൈ ആനി റസ്റ്ററന്‍റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്ന് വീട്ടു നില്‍ക്കുകയാണെങ്കിലും ടെലിവിഷന്‍ ചാനലിലെ ആനി അവതരിപ്പിച്ച കുക്കറി ഷോയ്ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നു. അതോടെയാണ് ഹോട്ടല്‍ രം​ഗത്തേക്ക് കടക്കുന്നത്. മൂത്ത മകന്‍ ജഗന്‍ നടത്തുന്ന ഹോട്ടല്‍ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിര്‍മാണ കേന്ദ്രത്തിന്റെയും മേല്‍നോട്ടം ആനിയുടേതാണ്.

Related Articles

Back to top button