KeralaLatest

പതിനേഴാം രാവിൽ നോമ്പ് കഞ്ഞി വീടുകളിലെത്തിച്ചു വാർഡ് അംഗം.

“Manju”

സ്വന്തം ലേഖകൻ

മംഗലപുരം: ഗ്രാമപഞ്ചായത്തിൽ കാരമൂട് വാർഡിൽ റമദാൻ മാസത്തിലെ പതിനേഴാം രാവിൽ നോമ്പ് കഞ്ഞി വീടുകളിൽ എത്തിച്ചു വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി. ലോക്ഡൗൺ മൂലം കേരളത്തിലെ മുഴുവൻ പള്ളികളും അടഞ്ഞുകിടക്കുകയാണ്. പള്ളികളിൽ നോമ്പ് തുറ പരിപാടിയോ നിസ്കാരങ്ങളോ നടക്കുന്നില്ല.കാരമൂട് വാർഡിൽ ഒരു ജമാഅത്ത് പള്ളിയും ഒരു തയ്ക്കാവും മൂന്ന് നമസ്കാര പള്ളികളും ഉണ്ട്. അവിടയെല്ലാം നോമ്പ് തുറയും തറാവീഹും നടന്നു വന്നിരുന്നതാണ്. റമദാൻ മാസത്തിൽ എല്ലാ ദിവസങ്ങളിലും നോമ്പ് കഞ്ഞി ഒരു പ്രധാനപ്പെട്ട ഭക്ഷണ വിഭവമാണ്.കുറക്കോട് എം. കെ. നഗർ, തലക്കോണം എന്നീ മൂന്ന് സ്ഥലങ്ങളിൽ കാരമൂട് ആൽഫ ക്ലെയും വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫിയും ചേർന്ന് നോമ്പ് കഞ്ഞി വീടുകളെത്തിച്ചത്.

Related Articles

Check Also
Close
Back to top button