KeralaLatest

കാട്ടുവാസാഹിബ് മലയും താണ്ടി അവധൂതത്തിന്റെഗിരി ശൃംഖങ്ങളിലേക്ക്

“Manju”

കന്യാകുമാരി : ശാന്തിഗിരി ആശ്രമം അവധൂതയാത്രികർ കാട്ടുവാസാഹിബ് മലയും ഇന്ന് വൈകിട്ട് കടന്നു. വൈകിട്ട് 4.30ന് കാട്ടുവാസാഹിബ് മലയിലെത്തിയ അവധൂതരിൽ ചിലർ മലകയറുകയും മറ്റു ചിലർ മലയടിവാരത്തിൽ കാഴ്ചകൾകണ്ട് പ്രാർത്ഥനാ സങ്കല്പത്തോടെ ഇരിക്കുകയും ചെയ്തു.

കാട്ടുവാ സാഹിബിന്റെ ശിഷ്യന്‍ മലയില്‍ പീരുക്കണ്ണ് സാഹിബിന്റെ സമാധിയില്‍ ഗുരുവും പഠാണി സ്വാമികളും എത്തിയിരുന്നു. പതിനഞ്ചുമിനിറ്റ് അവിടെ ഇരുന്നു. കുരുമുളകും പഴവും ശര്‍ക്കരയുമാണ് അവിടെത്തെ പ്രധാന വഴിപാടുകള്‍. അവിടെ നിന്ന് ഓരോരുത്തര്‍ക്കു കിട്ടി. അതും കഴിച്ച് അവര്‍ അവിടെ നിന്ന് മടങ്ങി. ഇങ്ങനെ ഓരോ അനുഭൂതികളുണ്ടാവാന്‍ പഠാണി സ്വാമികള്‍ ഗുരുവിനെ പലയിടങ്ങളിലും കൊണ്ടുപോയിരുന്നു.

അവധൂത കാലത്ത് ഗുരുവിന്റെ തപസ്സിന്റെ ദീപപ്രഭയിൽ തിങ്ങി വിളങ്ങിനിന്നിരുന്ന മലമടക്കുകൾ വീണ്ടും പീതവസ്ത്രധാരികളെയും ശുഭ്രവസ്ത്രധാരികളെയും ഗുരുമന്ത്രത്തെയും ഇളന്തെന്നലാൽ തഴുകിവിടുന്ന മനോഹരകാഴ്ചകളാണ് വൈകിട്ട് കാട്ടുവാശ്ശേരി മലയിൽ നടന്നത്. കത്തിക്കാളുന്ന സൂര്യതേജസ്സിലും ആത്മീയ ഔന്നത്യംതേടിയലഞ്ഞ ഗുരുവര്യന്റെ കാല്പാടുകൾതേടിയെത്തിയ ശിഷ്യഗണത്തിന് പ്രകൃതിയും നമോവാകം ചൊല്ലി,

Related Articles

Back to top button