InternationalLatest

സുനില അനിലിന് ഗ്ലോബൽ ടീച്ചേർസ് അവാർഡ്

“Manju”

ഷാർജ: ഇന്ത്യൻ അസോസിയേഷൻ സ്കൂൾ അക്കാദമിക് സൂപ്പർവൈസർ സുനില അനിലിന് അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ഗ്ലോബൽ ടീച്ചേർസ് അവാർഡ് ലഭിച്ചു . ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ഇ ഡി ഗ്ലോബൽ ടോക് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ആണ് അവാർഡ് ഏർപ്പെടുത്തിയത്വി. ദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ് അവാർഡ് .
1800 അപേക്ഷകരിൽ നിന്നാണ് സുനില അനിൽ ഉൾപ്പെടെ 50 പേരെ അവാർഡിനായി തെരഞ്ഞെടുത്തത് . ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്കൂളിൽ 15 വർഷമായി അദ്ധ്യാപികയാണ് പാലക്കാടു സ്വദേശിയായ സുനില അനിൽ . മുംബൈ സ്വദേശി അനിൽ സാലിയാണ് ആണ് ഭർത്താവ്. യു.എ .ഇ യിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേർക്കാണ് ഈ അവാർഡ് ലഭിച്ചത്.

Related Articles

Back to top button