അഡ്വ.കെ സി സന്തോഷ്കുമാർ
ആരോഗ്യസേതു ആപ്പ് വഴി ലഭിക്കുന്ന ഡേറ്റ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ.
ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കുന്നുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.
സർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം എന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരായ ഹർജിയിലാണ് കോടതി നിർദേശം.
തൃശ്ശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ ആണ് ആരോഗ്യസേതുവിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്.