KeralaLatest

എല്ലാ ജില്ലകളിലും മഴ ; ഞായറാഴ്ച 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

“Manju”

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ മെയ് 12 ഞായറാഴ്ച മഞ്ഞ മുന്നറിയിപ്പ് നല്‍കി. മെയ് 13ന് പത്തനംതിട്ടയിലാണ് യെല്ലോ അലർട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് മുതല്‍ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Related Articles

Back to top button