InternationalLatest

ട്വിറ്റര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം; അനുവാദം നല്‍കി സി.ഇ.ഒ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂയോര്‍ക്ക്: കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചാലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് വ്യക്തമാക്കി ട്വിറ്റര്‍. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി ആണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് മാസം ആദ്യം മുതല്‍ കമ്പനിയിലെ 5000 ത്തോളം ജീവനക്കാര്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഈ സംവിധാനം ഫലപ്രദമായെന്നും അതിനാല്‍ ഇത് അതിനാല്‍ ഇത് തുടരാന്‍ ആഗ്രഹിക്കുന്നു എന്നും ജാക്ക് ഡോര്‍സി പറയുന്നു.
‘ഞങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കില്‍, അവരത് എല്ലായ്‌പ്പോഴും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ നടപ്പാക്കും,’ ജാക്ക് ഡോര്‍സി ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു

Related Articles

Back to top button