KeralaLatestThiruvananthapuram

LSS പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവുമായി മുദാക്കൽ ഗ്രാമപഞ്ചായത്ത് -ഇളമ്പ എൽ. പി. സ്കൂൾ

“Manju”


പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ആദിത്യൻ

2019-2020 അധ്യയനവർഷത്തെ LSS പരീക്ഷയിൽ മികച്ച വിജയത്തോടൊപ്പം ചരിത്ര നേട്ടവുമായി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇളമ്പ എൽ. പി. എസ്. ഇത്തവണ ഈ സ്കൂളിൽനിന്നും 21കുട്ടികൾക്ക് LSS പരീക്ഷയിൽ മികവാർന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതോടൊപ്പം ആദിത്യൻ എന്ന കൊച്ചു മിടുക്കൻ 80ന് 80മാർക്ക് നേടി ഫുൾമാർക്ക് നേടുന്ന ആദ്യവിദ്യാർത്ഥി എന്ന ബഹു മതിക്കു അർഹനായി. സ്കൂളിലെ അധ്യാപികമാരായ രേണുക ടീച്ചറിന്റെയും, സുജാദേവി ടീച്ചറിന്റെയും ആത്മാർത്ഥമായ സമർപ്പണ മനോഭാവമാണ് ഈ മികച്ച വിജയത്തിനാധാരം. അവധിദിവസങ്ങൾ ഉൾപ്പെടെ ഉള്ള സമയങ്ങളിൽ ചിട്ടയായ പരിശീലനത്തിലൂടെയാണ് ഇവർ കുട്ടികളെ ഈ നേട്ടത്തിന് അർഹരാക്കിയത്. ആദ്യത്തെ ഐ. എസ്. ഒ സ്കൂളായ ഇളമ്പ എൽ. പി. എസ്സിന്റെ ഈ വിജയം നാടിന് ഇരട്ടി മധുരമാണ് നൽകുന്നത്.

Related Articles

Back to top button