IdukkiKeralaLatest

ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവർ രണ്ടായിരം കടന്നു.

“Manju”

ബിനു കല്ലാർ

ഇടുക്കി: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ എത്തി. നിലവിൽ ജില്ലയിൽ 2116 പേർ വീടുകളിലും 5 പേർ ആശുപത്രികളിലുമായി ആകെ 2121 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വീടുകളിൽ നിരീക്ഷണത്തിലായിരുന്നവരിൽ 139 പേരുടെ നിരീക്ഷണകാലാവധി ഇന്നലെ അവസാനിച്ചു. അതേസമയം ജില്ലയിൽ ഇന്നലെ പുതുതായി 302 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഒരാളെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.ജില്ലയിൽ നിന്നും ഇന്നലെ 36 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതുൾപ്പടെ ആകെ 2908 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്നലെ 73 പേരുടെ പരിശോധനാഫലം കിട്ടി. 140 പേരുടെ പരിശോധനാഫലം ആകെ ലഭ്യമാകാനുണ്ട്. നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25 പേരിൽ 24 പേർക്ക് രോഗം ഭേദമായിട്ടുള്ളതും ഒരാൾ നിലവിൽ ചികിത്സയിലുമാണ്.

Related Articles

Check Also
Close
  • …..
Back to top button